വിഷുപ്പാട്ട്
ഒരു കൊന്നപ്പൂവിന്റെ ചിരിയിൽ മയങ്ങിയ
ഓർമ്മയകലാത്തൊരു സുപ്രഭാതം
വിഷുവാണിന്നെന്നു പാടിപ്പറഞ്ഞൊരു
എവിടെയോ നിന്നൊരു സ്വരസുന്ദരി
ഏതോ മുളംങ്കാടിൻ ശിഖരത്തിലായൊരു
കൂടുള്ള സുന്ദരിതത്തയാണോ
സ്വർണ്ണക്കതിരുകൾ കൊയ്തൊരു പാടത്തു
പാറിപ്പറന്നൊരു പനംന്തത്തയോ
അങ്ങേ തൊടിയിലെ ആഞ്ഞിലി തുഞ്ചത്ത്
ഏതോ വിഷുപ്പക്ഷി നീട്ടിപ്പാടി
ഈ വിഷു പുലരുമ്പോൾ ഈണത്തിൽ പാടുന്ന
മഞ്ഞ പകിട്ടുള്ള പാട്ടുകാരി
ഞങ്ങളുരുവിടാൻ പോകുന്ന പാട്ടിന്റെ
ഈരടിയെന്നു പഠിച്ചു പെണ്ണെ.
കൈനീട്ടം കിട്ടാതെ പാൽച്ചോറ് തിന്നാതെ
പിന്നെയെന്താണൊരു വിഷുപ്പെരുമ.
ആയുധം വച്ചു ഞാൻ
കീഴടങ്ങീടുന്നു നീതന്നെ നാട്ടിലെ
പാട്ടുകാരി എന്റെ കൂട്ടുകാരി .