OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പ്രളയ സ്നേഹം

അങ്ങിനെ ഭയപ്പെടുത്തി വന്ന വെള്ളം 
തിരികെ പോയി. 
ഇനിയും വരും എന്നൊരു വാക്കും 
വേണമെന്നോ 
വേണ്ടെന്നോ പറയാൻ 
തൊണ്ടയിൽ കുടുങ്ങിയ 
ഗദ്ഗദം തടയിട്ടു.

കഴിഞ്ഞ പ്രളയത്തിൽ 
ഒരു പാത്രത്തിലുണ്ട് 
ഒരു പായിൽ ഉറങ്ങിയ 
ഖദീജുമ്മ സാവിത്രി തങ്കച്ചിയെയും 
അന്നാമ്മ ചേട്ടത്തി ഓർക്കുന്നു.
അതും ഏതോ ഒരു വരാന്തയിൽ 
എല്ലാവരും ഉള്ള അവർ ഒന്നായത്.
വെള്ളം പോയി.
കാലം മാറി 
അവർ എല്ലാവരും പഴയവർ ആയി.
അയിത്തം അവരെ അകറ്റി.

വീണ്ടും വെള്ളവും തിരികെയെത്തി 
എന്നാൽ അവർ കുറച്ചു 
അകലത്തിലാണ്.
വെള്ളം ശങ്കിച്ചു നിൽക്കുന്നു.