OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

സാദരം വിട

ഇരുൾവീണ സന്ധ്യയിനിയുമൊരിക്കലും
വിരഹത്തിൻ കാലൊച്ചയകലുകില്ല 
ഇതളിലൊളിപ്പിച്ച കുങ്കുമവർണ്ണങ്ങൾ
ഇടവിട്ടു പിന്നെയുമെത്തുകില്ല.

മിന്നിത്തിളങ്ങുന്നോരമ്പര വീഥിയിൽ
ഇണയായിരിക്കുമീക്കാൽപ്പാടുകൾ 
വിട്ടുപിരിയുവാൻ വേദന നൽകുവാൻ   
ഇടവിട്ടു നിറയുമീ സജലനേത്രം.
 
കണ്ണാടിക്കവിളിലും  ധാരകോരി 
നിറമേതുമില്ലാത്തവിരഹനദി
അനുസ്യുതം അലയില്ലാതാർത്തു പിരിയുന്നു 
ഇരുളിലെ കൈവഴി നീണ്ടിടുന്നു.

സ്നേഹം നിറയാത്ത പൂപ്പാലികത്തട്ടുകൾ 
നേടിയ പ്രതിഫല കളിവർണ്ണമുറ്റങ്ങൾ 
അണക്കുകയിനിയുമീ കൈത്തിരികൾ 
സൗമ്യമായി ഈപ്പടിയിറങ്ങീടട്ടെ.