OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ആഡംബരം

മിന്നുന്ന ഡബിൾ മുണ്ട് 
കസവിന്റെ വീതി കൂടിയ 
പലതരത്തിൽ ഡബിൾ മുണ്ട് 
ഒറ്റമുണ്ട് മല്ലിന്റെ മുണ്ട് 
കൈത്തറി മുണ്ട് .
മാറി അതൊക്ക മാറ്റി 
സായിപ്പിന്റെ കളസം 
വകഭേദങ്ങൾ പിന്നേയും 
Steady like a vadi 
മാറി മാറ്റി കച്ചവട ബുദ്ധികൾ 
ജീൻസ് എല്ലാം ഏറ്റെടുത്തു 
ജാതി മത ലിംഗ വ്യത്യാസമില്ലാതെ 
അതിലും രൂപപരിണാമം 
നരച്ചത് കീറിയത് 
ഇപ്പോൾ അരിച്ചാക്കിലും 
ഉള്ളിച്ചാക്കിലും എത്തി 
ഇനി മരവുരി 
മാത്രം ബാക്കി 
കാത്തരിക്കാം.