OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കെട്ടാണോ

പണ്ടൊക്കെ കെട്ടായിരുന്നു 
ഇപ്പോൾ പോകെപ്പോകെ 
അത് കൊളുത്തായി 
ഇപ്പോൾ കെട്ടേയില്ല 
എല്ലാം കൊളുത്തും മടുത്തു 
അതും കടന്ന് 
വെറും ഹൂക്ക് ആയി.

കെട്ടിയിട്ടപ്പോൾ ചാടിയിരുന്നില്ല 
കൊളുത്തിലും ചാട്ടം 
ഇച്ചിരി കുറഞ്ഞിരുന്നു 
മൊത്തം ഹൂക്ക് ആയപ്പോൾ 
സൗകര്യങ്ങൾ പാഞ്ഞു വന്നു.

ആൺ കെട്ട് 
പെൺ കെട്ട് 
പവിത്ര കെട്ട് 
പുരകെട്ട് 
പിന്നെയാണ് 
താലികെട്ട് 
മഞ്ഞച്ചരടിൽ കൂട്ടി 
ഒറ്റക്കെട്ട് ഓർമ്മയായി.

ഇപ്പോൾ കെട്ടും കൊളുത്തും 
ഹുക്കും വരെ കാണിക്കില്ല 
എല്ലാ പടം പിടുത്തക്കാരുടെയും 
പൃഷ്ഠം മാത്രം കാണുന്നു 
കെട്ടാണോ കൊളുത്തണോ 
അതോ ഹൂക്ക് തന്നെയോ 
നാട്ടു നടപ്പ് എന്നറിയില്ല.