OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ശൈവന്മാരണിയും വിഭൂതി

മനസ്സിൽ ഏറ്റ മുറിവിൽ നിന്നും 
ഒരു നെഗറ്റിവ് വായുരൂപം 
ഉരുത്തിരിഞ്ഞിട്ടിതു 
ശാപമായി മുന്നേറിയാൽ 
ഏത് അവിശ്വാസികളും 
താനേ അറിയും 
കളിച്ചതു തീകൊണ്ടാണെന്ന്.
അവനും ഞാനും ഇവിടെയുണ്ട് .

വെള്ളത്തിൽ നീന്തി 
കര കയറി വന്നീട്ട് 
വിറക്കുന്നവന്റെ നേരെ 
അറിയാതെ പൃഷ്ഠം ചൊറിഞ്ഞു 
പുറം തിരിഞ്ഞു നിന്ന് 
ഇല്ലാത്ത പൂരം വെടിക്കെട്ട് 
കാഴ്ച്ച കാണുവാൻ അഭിനയം.

ചിലർക്ക് ഗുരു ശാപം പണ്ടേയുണ്ട് 
കൂടെ സഹപാഠി നിരാകരണവും 
വിളങ്ങില്ല മക്കളെ 
നിങ്ങളുണ്ടാക്കിയ മൂഡ സ്വർഗ്ഗം 
കുറച്ചു തിളക്കം 
ഉണ്ടാക്കും 
കടുംപിടുത്തവും നുണയും 
പതിരായി പതിക്കും.

നാല് മക്കൾ നിലത്ത് വീഴുന്നത് 
കാണുവാനുള്ള ശക്തി 
ഇപ്പോഴേ സംഭരിക്കു.
നൂറ്റൊന്ന് മക്കൾ മരിച്ചടിഞ്ഞ 
കുരുക്ഷേത്ര യുദ്ധമല്ലല്ലോ 
ധൃതരാഷ്ട്രരെപ്പോലെ കരയുവാൻ.
നാളെ നിങ്ങളും വിഭൂതിയാകും.
ശൈവന്മാര്‍ അതണിയും.