OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഒരു നാൾ മുൻപേ

അത്തം പിറന്നൊരു നാളുമുതൽ
പൂപ്പാടം കൊതിച്ചോരോണച്ചേല
വർണ്ണനാതീതമാം നിറമുടുത്തും
മാരുതൻ വീശുന്ന ലയതരംഗം
ഏറ്റെടുത്താടി സുഗന്ധവർഷം

കുളിരല നേദിച്ച ഹിമകണ മുത്തുകൾ 
പുഷ്പ ദലങ്ങളിൽ ഒളിച്ചു വച്ചും.
കാറ്റിൻ കരങ്ങളിൽ നൃത്തം ചവിട്ടുന്ന
പൂക്കുലമുട്ടുകൾ പിൻനിരന്നും. 
തിരുവോണത്തപ്പന് പൂത്തിലകം. 

ആർപ്പു വിളികളും ആർതുല്ലസ്സിക്കലും
തരിവള പൊൻവളയിട്ട കൈയ്യാൽ
പൂക്കളിറുക്കുന്നോരിളം കരങ്ങൾ 
ഇമവെട്ടാതെയൊന്നു നോക്കി നിന്നു 
അറിയാതെ വീണൊരു സ്നേഹ ബാഷ്പം.

---------------ജയരാജ്‌----------------