വിലയില്ല സ്വപ്നം
എത്ര കാശുകുടുക്ക പൊട്ടിച്ചാലും
എണ്ണുവാൻ ഒറ്റക്ക് കഴിയുന്നു
നൂറല്ലെങ്കിൽ ആയിരം അത്രമാത്രം
നമ്മുക്ക് കിട്ടുന്ന കാശുകൾ
കുടുക്കപൊട്ടുമ്പോൾ പേടിച്ചു
ആ ഞെട്ടലിൽ തന്നെ
വിറങ്ങലിച്ചു മരിക്കുന്നു.
ദിവ്യാത്മാവ് ഉണരുന്നു.
ഈ കാശു കുടുക്കയിൽ
ഓരോ നാണയവും വന്നു വീണത്
സ്നേഹച്ചൂട് ആസ്വദിച്ചു തന്നെ
ഓരോ നാണയം വീഴുമ്പോഴും
എന്തൊരു ഭാവി ചിന്തകളായിരുന്നു
ഒരിക്കൽ വേർപിരിയേണ്ടിവരുമെന്ന്
ശരീര ചൂടേറ്റ ഓരോന്നിനും
തോന്നിയതും തെറ്റല്ലല്ലോ.
അതിലെ എടുക്കാത്ത നാണയങ്ങളും
ക്ലാവ് പിടിച്ചു കറുത്തിരുണ്ട
തിളക്കവും വിലയുമില്ലാതെ
മോഹച്ചൂട് അസ്തമിച്ചവരും
ഒന്നിച്ചു ഒരുമെയ്യായി കിടന്നു.
വിലകൂടിയവരും കുറഞ്ഞവരും
അറിഞ്ഞിരുന്നു ഒരുനാൾ
വീണ്ടുമവർക്ക് സൂര്യദർശനം കിട്ടുമെന്ന്
ഈ മോഹത്തിനാണ് അന്ത്യാത്മാവ്
ജന്മനാനശിച്ചവൻ നിത്യ നിദ്രയിലേക്ക്
വില നശിച്ചവനെ തള്ളിവിടുന്നത്
എന്നീട്ടവനെ മാസ്മരിക നുണകളിൽ
ഉരുക്കിക്കൂട്ടി മാറ്റി മറിക്കുന്നു.