വിധി വീഥിയിൽ
കാവൽക്കാരന്റെ കഥ
കാലങ്ങൾ കഴിയുമ്പോൾ
താളുകളിൽ നിറയും
അന്നാ താളുകൾ കൂട്ടി
ഹൃദയഭേദകത്തോടെ
കരഞ്ഞു തലക്കടിച്ചു
വാവിട്ടു കരഞ്ഞു താളുകൾ
നനക്കുമ്പോൾ നീയോർക്കും
നിന്റെ കുഞ്ഞുമോന്റെ
കൊഞ്ചലോടെയുള്ള വാക്കുകൾ
അപ്പൂപ്പാ കാവൽക്കാരൻ
കള്ളൻ മാത്രമല്ല
രാജ്യത്തെ തുരന്ന് തിന്നാൻ
കള്ളനോട്ടടിച്ചു ഭദ്രമായി വച്ചവൻ
ഈ മാഫിയ രാജാവാണെന്ന്.
അന്ന് നിങ്ങൾ ഭക്തനായ
മണ്ടനായിരുന്നല്ലോ
ഇന്നോ സഹതപിക്കാൻ പോലും
ശക്തി ചോർന്ന അസ്ഥികൂടം.
കാലം പോകും ശാപം പേറും
എല്ലാവരാലും തിരസ്കരിക്കപ്പെട്ട
പുഴുത്ത നായയായി അലയുന്ന
വിധിയോഗം പ്രാപ്തമാക്കാൻ
അവൻ അവന്റെ വിധി സ്വീകരിക്കുവാൻ
ഒരുങ്ങി അംഗവസ്ത്രങ്ങൾ
കൊഴുപ്പിനണിയുമ്പോൾ
അപ്പൂപ്പാ നിങ്ങളുടെ ഭക്തിയിൽ
ഞങ്ങൾ വീണ്ടും പട്ടിണി കോലങ്ങളായി
അതാണ് നിങ്ങളുടെ ഭൗതീക ശരീരം
ഒരു മീസാൻ കല്ലുപോലുമില്ലാതെ
അനാഥമായി ഏതോ ഒരു മണ്ണിൽ
അലിഞ്ഞു ചേർന്നത്.