OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

തനിക്കു താൻ

അടക്കി ഭരിക്കാൻ ആരംഭിച്ചു 
ആരെയും അടുപ്പിക്കാതെ 
നിലം തുടക്കൽ മുതൽ 
ശൗചാലയത്തിലെ വെള്ളംവരെ 
ഉറപ്പുവരുത്തിയിരുന്നു.
വേറൊരാൾ ചെയ്താൽ 
മനസ്സമാധാനമുണ്ടാകില്ല.
ഇരിക്കുന്ന കസ്സേരയെ വരെ 
വിശ്വസിക്കാൻ പറ്റാത്ത കാലം.

നാലും നാല് വഴിക്കാകാതെ 
വെറും റാൻ മൂളികളും മണിയടിക്കാരും 
മാത്രമാകുന്ന ലോകത്തിലെ 
സൗകര്യം തന്നെ സുഖകരം 
എനിക്ക് നിന്റെ സുഖസൗകര്യങ്ങൾ 
വിലയിട്ടെടുക്കണം ഇപ്പോൾ തന്നെ.

എനിക്കുപദേശം നൽകാനൊരു 
സാരഥിയില്ലല്ലോ 
ഗുരുവിനെ ഒഴിവാക്കി 
മറഞ്ഞു നിന്ന് വിദ്യ പഠിച്ച ഏകലവ്യൻ 
ഗുരുവാകണം അയാളെയെനിക്കും 
ഗുരുവാക്കാൻ മോഹം 
ഗുരുവിന്റെ ഗുരു അയാൾ തന്നെയാണ്.

പടക്ക് പിന്നിലുള്ള ആരവം മാത്രം 
എല്ലാം പന്തിയിൽ മുന്നിലുണ്ട് 
മൂക്കുമുട്ടെ തിന്ന് 
ഉപ്പിനെയും മുളകിനെയും പഴിചാരി
മുഖത്തു ചിരി വച്ചൊട്ടിച്ചു 
പിന്നോട്ട് നടക്കുന്ന കുഴിയാനകൾ.

കഴിവില്ലാ കപ്പിത്താൻ 
കുന്നിൻ മുകളിൽ കപ്പലെത്തിച്ചാലും 
സ്രാങ്കിന്റെ നിലവാരം 
അടിക്കുന്ന മണികളിൽ കുടുങ്ങി 
ബോട്ടടുപ്പിക്കുന്ന കഴിവറ്റനല്ല 
ഈ വൈകല്പനായുള്ള നേതാവ്