ആരതി
തുമ്പപ്പൂ ഒന്നുമേ കണ്ടില്ല ഞാൻ
തേമാലിപ്പാടത്തെ പുൽവരബിൽ
കൊല്ലങ്ങളെത്രയായ് നിറഞ്ഞു നിന്ന
തുമ്പക്കുടങ്ങൾ മറഞ്ഞു പോയോ ?
തിരുവോണനാളിലീ പൂവില്ലാതെ
തൃക്കാക്കരയപ്പനെ പൂജ ചെയ്യും
മഹാബലി മന്നന്റെ കേശഭാരം
നിർവൃതിയോടെ നീ അലങ്കരിച്ചു.
മാമല നാട്ടിലെ മാളോരെല്ലാം
ഇഷ്ടമായി തന്നു നിൻ ഭാഗധേയം
എന്നൊക്കെ മാവേലി വന്നെന്നാലും
അന്നെല്ലാം ദർശനം നിന്റെ കൂടെ.
കാലങ്ങൾ ഓരോരോ ഉപശ്രുതിമീട്ടുന്നു
കോമരക്കോലങ്ങൾ തുള്ളിയുറയുന്നു
പുൽമേടുപൂക്കളും കതിരണിവയലെല്ലാം
ഓണം മറക്കുവാൻ കണ്ണ് പൊത്തിക്കുന്നു.
ജലപാനം മുട്ടിയീട്ടന്നു നീ കേഴുമ്പോൾ
ഒറ്റയടിവെക്കാൻ ഒന്നിച്ചു വലയുബോൾ
തീരാക്കടങ്ങളായി മാറുമീ സമ്പാദ്യം
ഒരു പച്ചപ്പിലാവില തൻ സ്വപ്നങ്ങളും.
----------------ജയരാജ്--------------