പൊയ്മുഖം
എന്റെ ശിരോരേഖകൾ
മാറ്റി മറക്കാനോ
എന്റെ കറുപ്പിൽ
ഒളിച്ചു കഴിയാനോ
നിന്റെയീ വ്യാളീമുഖം
ധൂമ പാളികളിൽ
മറച്ചു കൊണ്ട്
കോമ്പല്ല് ഒതുക്കി
ചിരിച്ചാൽ
അറിയില്ലെന്ന്
നടിക്കുന്ന നിയല്ലേ
പമ്പര വിഡ്ഢി...!!
ഒരു തുടം നറുനെയ്യ്
തേടുകയാണ്
മല പോലെ വെണ്ണ
തലയിലേറ്റി
നടക്കുന്നൊരു
പച്ചയായ കുട നിവർത്തി
തലയിൽ തണൽ
തന്നവനെക്കൂടി
മൂലയിൽ ഒതുക്കി
മുഖം മൂടിയണിയുന്ന
മൂർത്തികൾക്ക്
ആരതിയുഴിയുന്നു
മുഖമില്ലാത്തവൻ.