OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

താവഴി നേട്ടം നോക്കി

ഇവിടെ ചിലരുണ്ട് 
അവരെ ഉണ്ടാകാൻ പാടുള്ളു 
അവർക്ക് 
മറ്റൊരാൾ വന്നാൽ 
അവരുടെ 
കുടിവെള്ളം മുട്ടുമോ 
അതാണ് 
ഏറെ സംശയം.

ഇതിൽ 
ഏറിയ പങ്കും 
19 താം നൂറ്റാണ്ടിൽ 
ജനിക്കേണ്ടവൻ 
തെറ്റായി 
താമസിച്ചു ജനിച്ചു പോയി 
അവരാണ് നേതാവായത്.

കേൾക്കേണ്ടവർ 
22 ആം നൂറ്റാണ്ടിൽ 
ജനിക്കേണ്ടവരും.

വിരോധാഭാസം ഇതാണ് 
എപ്പോഴും ഗാന്ധിജി 
എന്തിനാണ് 
കടൽ വെള്ളം കുറുക്കി 
ഉപ്പുണ്ടാക്കി 
നിയമനിഷേധം ചെയ്തു 
എന്ന്‌ ചോദിച്ചാൽ 
നേതാവ് ആ ........

കുറ്റം മാത്രം പറഞ്ഞു 
ശീലിച്ചു 
ഇനി അതെ പാടു 
ഭരണചക്രം തിരിക്കുന്ന 
അരമുടി കയറും 
നിന്നു പുളക്കുന്നു