തലവൻ
കൊന്നു തിന്നാനിരുന്നതാണ്
ഓടിച്ചീട്ടു കിട്ടാത്തതിനാൽ
വിട്ടുകളഞ്ഞതാണ്.
പിന്നെ ഇടക്കിടെ നോക്കുമ്പോൾ
ഇടക്കിടെ ശക്തിയായ രതിക്രീഡ
തൊടാൻ കിട്ടില്ല
പിന്നെ ആശിച്ചീട്ടെന്തുനേട്ടം.
ഒരു മഞ്ഞിൽ കുളിച്ച പ്രഭാതം
കൂട്ടജല്പനം കേട്ട്
പുകമഞ്ഞിൽ കണ്ടു
പലശതം മിനിയേച്ചർ നിഷ്കളങ്കരെ
കൂട്ടത്തിൽ അവനും
കൊല്ലണമെങ്കിൽ കൊന്നോളൂ
ലക്ഷം ലക്ഷം പിന്നാലെ
എന്ന് പറയാതെ പറഞ്ഞു
ഉറക്കെയൊന്ന് കൂവി.
അവൻ ആണാണ്
മതിലൊന്നും അതിരായി
പരിഗണിക്കാത്തവൻ
എവിടെ പോയാലും
തൊഴിൽ പരിചയം നേടിയവൻ.