അർത്ഥി
എന്റെ ദൈവങ്ങൾക്ക് കാണിക്ക വേണ്ട
എന്റെ ദൈവങ്ങൾക്ക് നെയ്യഭിഷേകവും.
എന്റെ ദൈവങ്ങൾക്ക് ബലാബലം
കാണിക്കുവാൻ തുലാഭാരവും
ഗജങ്ങളും വെഞ്ചാമരമാലവട്ടവും മുത്തുക്കുടയും
കരബലത്തിന് ഓരം തിരിഞ്ഞാളുകളും വേണ്ട.
എന്റെ ദൈവങ്ങൾക്ക് ചൂടുള്ളരക്തവും
എന്റെ ദൈവങ്ങൾക്ക് തീയാട്ടവും വെള്ളാട്ടവും.
എന്റെ ദൈവങ്ങൾക്ക് കുരിശുചുമക്കലും
എന്റെ ദൈവങ്ങൾക്ക് പകിട്ടേറും തിരുനാളും
എന്റെ ദൈവങ്ങൾക്ക് മാമോദീസയും
എന്റെ ദൈവങ്ങൾക്ക് ഉള്ളത്ര നോമ്പുകളും
ഒന്നുമറിയാതെ ദൈവത്തിൻ ഇണ്ടാസുകളും.
എന്റെ ദൈവങ്ങൾക്ക് പച്ചപ്പട്ടല്ല
അറിയാത്ത ദൈവത്തിൻ നിന്ദയുമല്ല
എന്റെ ദൈവത്തിനെ കല്ലിലൊതുക്കി
എന്റെ ദൈവത്തിനെ മരത്തിലൊതുക്കി
പട്ടിലും പവിഴത്തിലുമൊതുക്കി
ആർത്തട്ടഹസിക്കുന്നു
വരവ് ചിലവുകൊണ്ടധിവസിക്കുന്ന
ദൈവമറിയാനിടയില്ലാത്ത
നാളെയെന്തെന്നറിയാത്തൊരു മനുഷ്യനും
എന്റെ ദൈവങ്ങൾക്ക് നിന്റെ മനസ്സ് മതി
ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിയും.