OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ചിരംജീവി

നൂല് കെട്ടിയീട്ടാണ് 
സംഗതി മുകളിലേക്കിട്ടത് 
കുറച്ചു നൂലിനപ്പുറത്തു വീഴും 
ഇപ്പുറത്തും വീണല്ലോ 
എന്താ ഇപ്പോൾ തർക്കം 
ഓ ഹോ ചിലതു വീണത് 
കമഴ്ന്നും ചിലത് മലർന്നും 
കമഴ്ന്ന് വീണത് 
പരിചയം കൊണ്ടൊന്നുമല്ല 
അങ്ങ് വീണു.
ഇനി കാറ്റുപോലെ പറക്കട്ടെ.
മടക്കി കെട്ടി മാലയാക്കാൻ 
പണ്ടത്തെ പറഞ്ഞാൽ കേൾക്കുന്ന 
വിവരമില്ലാക്കൂട്ടമല്ല 
എല്ലാം ചാഞ്ഞും ചരിഞ്ഞും 
കഥയുണ്ടാക്കുന്ന ചെങ്കീരികൾ 
ഇവർ തീരുമാനിക്കും.
നിറവും കോലവും 
ഇറക്കും ഒക്കെ നടക്കില്ല 
മണിയടിയല്ല ചില്ലറക്കിലുക്കം.
കൂടുതൽ ഇഷ്ടപ്പെടുന്നവരാണ്.

തള്ളിയും ഉന്തിയും 
പുലഭ്യം പറഞ്ഞും 
സിരകളെ ചൂടുപിടിപ്പിച്ചും 
മുന്നിലേക്ക് വലിച്ചു വച്ചും 
കഴിഞ്ഞ കോലാഹലങ്ങൾ 
ചുറ്റഴിക്കാതെ നോക്കുക.

തനിക്കു താനും പുരയ്ക്കു തൂണും 
ഇപ്പോൾ തൂണ് ഭംഗിക്ക് വേണ്ടി 
മാത്രമെന്നു മുകളിലേക്കിട്ടവർ 
ശരിക്കുമറിയുക സ്വയം 
മുഖത്തു വീഴാതെ നോക്കുക.