കണ്ഠനാദം
കൂവട അങ്ങനെ
എന്താ നേരം വെളുത്താൽ മാത്രം
കൂവൽ കേട്ട് എണീറ്റവർ
പൂങ്കോഴി കണ്ഠനാദം
ഓരം പറ്റി ജീവിക്കുന്നവർ.
അവർക്ക് ഒരു പുതുമ കൊടുക്കാം
പാതിരാക്കൊന്ന് കൂവാം
ഒരു പുതുമ പുതുദർശനമക്കാമല്ലോ
അപ്പൂപ്പൻ പറഞ്ഞു പാതിരാക്ക്
കൂവിയാൽ
അധികം ആയുസ്സില്ലതത്രെ.
കുറേനാൾ കൂവൽ തുടർന്നപ്പോൾ
അമ്മൂമ്മയുടെ ചോദ്യഭാവം
അപ്പൂപ്പന്റെ തിരുത്ത്
അത് കരിങ്കോഴി ചാത്തനാണ്.
അവന്റെ ദേഹം പോലെ
കണ്ണുപോലെ
മനസ്സും കറുത്തതാണ് പോലും
മനഃസാക്ഷിയില്ലാത്തതിനാലാണ്
അവന് നിശ്ചയിച്ച വഴികൾ
വികലമായി തോന്നുന്നത്.
അപ്പൂപ്പനെയാണപ്പൂപ്പ അപ്പൂപ്പൻ
എന്നു വിളിക്കേണ്ടത്.