OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പൊട്ടൻ വിശേഷം

കളി അവരുതമ്മിലായിക്കോട്ടെ 
അത്യാവശ്യത്തിനുള്ള ഉപ്പും മുളകും 
മാത്രം വാങ്ങിയമതിട്ടോ 
ഈ പേരിൽ പേടിപ്പിച്ചു 
ഇലാസ്റ്റിക്കുള്ള അടിവസ്ത്രം വാങ്ങി 
അത് കടമാക്കി 
വല്ലവനോടും നുണയും നുണ്ണാച്ചിയും 
പറഞ്ഞു പേടിപ്പിച്ചു 
വസൂലാക്കാൻ നോക്കല്ലേ 
ഇപ്പോൾ തന്നെ നിങ്ങൾ നായയുടെ 
ജന്മത്തിലൂടെ കടന്ന് പോകുന്നേയുള്ളു 
അതോർമ്മവേണം.

നിങ്ങളുടെ ചങ്കു ബ്രോ 
വാൽ നക്ഷത്രം പോലെ ചുറ്റുന്നുണ്ട് 
അവൻ നിങ്ങൾക്ക് അന്തകനാകും 
അയലത്തെ വസുമതി ചേച്ചിയുടെ 
കൈതൊട്ടതിനു കൊടുത്ത വില 
തീ പോലെ തിന്ന് കൊണ്ടിരിക്കുന്നു 
അന്നേ പറഞ്ഞതാ വല്ലഓർമ്മയുണ്ടാകണം 
വടപ്പാവും തിന്ന് കഴിയാമെന്നു 
കൊഞ്ചും തിരുതയും കുന്ത്രാണ്ടം പൂവും 
ഒക്കെ വേണമെന്ന്.

കിട്ടുന്നതൊക്കെ പുതുമഴയിൽ 
വെള്ളമിരിക്കുന്നപോലെ 
എവിടെയോ പോകുന്നു 
കുതിരയുടെ ജന്മം കഴിഞ്ഞു 
കഴുതയുടെ ജന്മവും 
ഓർമ്മയുണ്ടാകണം വന്ന വഴി.