നള ചരിതം എപ്പോഴും
നിർമ്മാണ തിയ്യതി നോക്കി
അച്ചാർ കുപ്പിയൊന്നു വാങ്ങി
വീട്ടിൽ ചെന്ന് തുറക്കാൻ ശ്രമിച്ച
മകളുടെ കുട്ടി
പതിച്ച തിയ്യതിക്കടിയിലെ
വേറേയൊരു തിയ്യതി
ഉറക്കെ വായിച്ചു
അത് ആ കുഞ്ഞു ജനിക്കുന്നതിനും
ഒരു പാടു നാളുകൾ
മുൻപ് ഒട്ടിച്ച സ്റ്റിക്കർ ആയിരുന്നു.
നാം കഴിച്ച കോഴിയും
നാം കഴിച്ച മീനും
എല്ലാമെല്ലാം നമ്മെക്കാളും ഏറെ
പ്രായമുള്ളവർ തന്നെയെന്നു
ഉറപ്പാക്കുന്നു.
ഇല്ലാത്ത രോഗത്തിന്
ഉള്ള മരുന്ന് തന്നിരുന്ന കാലം
ആ മരുന്നിന്റെ ശക്തി നിർവീര്യമാക്കാൻ
വേറൊരു മരുന്ന്
രോഗം ഉണ്ടാക്കാൻ മൂന്നാമതൊന്ന്
രോഗനിർണയത്തിന്
യന്ത്രമാഫിയക്കൂട്ടം
ധനം ഒഴുകുന്നത് കുടുംബം നശിച്ച
ഗുരുതമ ഭണ്ഡാരത്തിലേക്കും
ധനമേകി വിദ്യ പ്രാപ്തമാക്കിയ
ഭിഷഗ്വരൻ എപ്പോഴും അടിമ
അവനും ഇതേ അച്ചാറും കോഴിയും
വിലകൂടിയ ഒടക്ക് മരുന്നുകളും
കഴിച്ചു ആറടി മണ്ണിൽ
സ്വസ്ഥം കിടക്കുന്നു.
ഒരു ഹൃദയത്തിനെ ചുറ്റിപ്പറ്റി
രക്തയോട്ടത്തെ മുതലെടുത്ത്
വിയർക്കാതെ ജീവിച്ച മനുഷ്യനും
ശരീരതൂക്കത്തിന്
മരുന്ന് നൽകി
രോഗിയാക്കി നിത്യ രോഗിയാക്കി.
ശരീരം വിയർത്തവനും
വിയർക്കാതിരിക്കാൻ മരുന്നേകിയ
മനുഷ്യശരീര മറിയാത്ത
റോബോട്ട് ഡോക്ടർമാർ.
നമുക്ക് കഞ്ഞിയിലേക്കും
വെളിച്ചെണ്ണയിലേക്കും
പുഴുക്കിലേക്കും
ഓണ സദ്യയിലേക്കും മാറി
ജീവിതം വിശപ്പുള്ളതാക്കാം.