കറുത്ത കടുക്
കടുകൊറ്റമണി
മഞ്ഞ പൂവിതൾ
നിറം മാറി
കടുത്തുണങ്ങി
കറുത്തിരുണ്ട്
രക്ഷിച്ചവന്
അന്നമേകാൻ
ശരീരം നൽകിയവൻ.
ഇതൊരു യാഥാർഥ്യം
വിരൂപനാണെന്നാകും
ചിന്താശകലം
കാര്യത്തിനല്ലെങ്കിലും
വിശ്വാസപ്പെരുമായിപ്പോഴും
തോളിലേറ്റി
കൊതി പറ്റാതെയിരിക്കാൻ
കത്തുന്ന തീയിൽ
സതിയിപ്പോഴും നടത്തുന്നവൻ.
എന്നീട്ടും
തൃസന്ധ്യക്ക് കൈമാറ്റം ചെയ്യാതെ
നിലത്തുവീഴാതെ
സൂക്ഷിക്കുന്നൊരു മുത്തശ്ശി സംസ്കാരം
വീരൂപനാണെങ്കിലും
അറിവിന് അനുരൂപൻ.