ദീക്ഷാഗ്നി
നിങ്ങളല്ലേ ഈ മനസ്സിൽ ദുഷിച്ച ചിന്തകൾ നിറച്ചത്
നിങ്ങളല്ലേ ഈ മനസ്സിൽ അശ്ലീലച്ചുവയാർന്ന
ഭാഷ നിറച്ചതും പറഞ്ഞു ചിരിച്ചതും
നിങ്ങളല്ലേ ഈ മനസ്സിൽ ഒളിഞ്ഞു നോക്കുവാനും
കറുത്ത വഴികൾ തുറന്നു തന്നതും
ഞാനറിയാതെ നിങ്ങളെൻ തലക്കു വിലപറഞ്ഞതും
കയ്യിലൊതുങ്ങാതെ വന്നപ്പോൾ കൈ മലര്ത്തിയതും.
നിങ്ങളല്ലേ ഈ വായുവിൽ, കർണ്ണപുടങ്ങളിൽ
വൈരത്തിൻ വിത്തുകൾ വിതച്ചത്
നിങ്ങളല്ലേ എൻറെ ജോസ്സിനെയും മജീതിനെയും
തമ്മിൽ കുത്തുവാൻ പ്രേരിപ്പിച്ചതും
നിങ്ങളല്ലേ പ്രതികാരമേ എൻറെ മകൾക്ക്
ആർത്തവരക്ത ശോണിമ മറച്ചതും.
നിൻറെ പാദത്തിലല്ല ഞാൻ എഴുത്താണിയേറ്റുന്നത്.
പുതിയ തളിയോലയിലാക്കിടുന്നു.
നരച്ച താടികൾ നാറ്റിച്ചു ദുഷിച്ചൊരു
ഉണങ്ങി പൊടിഞ്ഞ പ്രതലങ്ങളല്ലേൻറെ
ഉജ്ജ്വലമായൊരു തുടക്കവും വന്ദനവും.
തുടങ്ങട്ടെയെൻ ദീക്ഷാഗ്നിയീ ധരിത്രിയിൽ.
----------------------ജയരാജ്-----------------------------