സ്വാധീനം
കള്ള് കുടിക്കുന്നവൻ
വിസ്ക്കി കുടിക്കുന്നവൻ
ബ്രാണ്ടി കുടിക്കുന്നവൻ
എല്ലാവരെയും നാം......
ഒരേ പേരിൽ വിളിക്കുന്നു,
കള്ളു കുടിയൻ.....!
ക്ലോസപ്പായാലും,
മറ്റു ദന്തധാവന ചൂർണ്ണമായാലും
പേര് കോൾഗേറ്റിനു തന്നെ.
ജീപ്പ് കണികാണാനില്ല
മഹിദ്രയും ജീപ്പ് ആയിടുന്നു.
കൊന്നു ഇറച്ചിയാക്കുന്നതു
വരെയേ കാണാനാകു
പിന്നെയെല്ലാം....
മട്ടനും ബീഫുമായി എത്തിടുന്നു..!
പ്രതികരണശേഷി കുറവും
ബുദ്ധി വളരെ കുടുതലും
മസ്സിൽ പിടുത്തവും
അമ്പട ഞാനേ എന്നു
മുഖത്തുണ്ടായാൽ
നിങ്ങളെ ആർക്കും പറ്റിക്കാം..!