അന്ത്യ വീഥി
പണ്ട് ചാണകം തറ മെഴുകാനും
ഇന്ന് പ്ലൂട്ടോണിയം എടുക്കാനും.
അന്ന് മനുഷ്യന്റെ തലച്ചോർ
ആവശ്യങ്ങൾ അറിഞ്ഞു
നീതീകരണം നേടി സമാധാനിച്ചു.
ഇന്ന് അറിഞ്ഞ മനുഷ്യൻ
തലച്ചോറ് തേടി നടക്കുന്നു
അതില്ലാത്ത മനുഷ്യൻ
നാവുകൊണ്ട് നയിക്കുന്നു.
ക്ഷിപ്രപ്രസാദിയായ ദൈവം
അഷ്ടബന്ധത്തിൽ ഉറച്ചതിനാൽ
ധാരയിൽ ഒതുങ്ങി
വേഷഭൂഷാദികൾ മാറ്റി മാറ്റി
അനുഗ്രഹം നൽകാൻ
സുസ്മിതം നിലകൊള്ളുന്നു
ആടിയുലയുന്ന സ്വർണ്ണ താക്കോൽ
പൂണൂലിൽ കിടന്ന്
മോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
പരന്ന ഭൂമിയിൽ വീണ ചാണക കുന്തികൾ
പ്ലൂട്ടോണിയം തുടരെ തുടരെ
വിസർജ്ജിച്ചു പേരെടുക്കുന്നു
ഇളകാത്ത ദൈവം അവിടെയാണ്.