പെൺ മതിൽ
വിവിധ നിറങ്ങളിൽ
വിവിധ വണ്ണത്തിൽ
വിവിധ പൊക്കത്തിൽ
പലവിധ രൂപങ്ങളിൽ
പല തരം വാഗ്ദാനങ്ങളിൽ
പറഞ്ഞ ഉറപ്പുകളിൽ
പതിഞ്ഞ നോട്ടങ്ങളിൽ
കൊണ്ടാലും പഠിക്കാത്ത
കൊള്ളാത്ത മഠയന്മാർ
മതിലിന്റെ പുറകിലും.
മനുഷ്യൻ ഏതായാലും മതി
പെൺമതിൽ നീണ്ട് വളരണം
എന്നാലേ വിലയധികരിക്കു.
ഈ വിലയുടെ കൊമ്പത്തിരുന്നാണ്
മകന്റെ നാടുവിലത്തെ മകന്റെ മകൻ
സ്വർണ്ണത്തളികയിൽ പാച്ചോറു
തിന്നുന്നത് കണ്ട് മരിക്കേണ്ടത്.
ചാപ്പ കുത്താത്ത അടിമകൾ
പിന്നെയും അരങ്ങിനു പുറകിൽ
പിന്മതിൽ തീർക്കുന്നു.
നായാടിയും നമ്പുരിയും
ഒറ്റച്ചേലയിൽ നിന്ന്
കൊഞ്ഞനം കുത്തി ചിരിക്കുന്നു.
പെണ്ണും മതിലും
നീണാൾ നീളട്ടെ.