ചെളിയിൽ തല്ലുക
കുഞ്ഞായിരുന്നപ്പോഴേ ഒന്ന് വീണതാണ്
അന്ന് ഒരു തലമുടിക്കുപോലും
പരിക്ക് പറ്റിയതറിഞ്ഞില്ല
നവരക്കിഴി പഞ്ചകർമ്മ ചികിത്സ
ഒന്നും തേടിയതുമില്ല.
പലപ്പോഴും പല പ്രതിസന്ധികളിൽ
ഒരു നിയോഗമെന്നോണം
കിണ്ണത്തിൻ വരമ്പിലെ
കടുകുപോലെ നിന്നെങ്കിലും
ഭാഗ്യത്തിന് നേരെ വീണു.
ഇപ്പോൾ ഇടതു കാലും വലതുകാലും
പരസ്പരം മത്സരിക്കുന്നു
മുന്നേറുവാൻ
കണ്ണും കാതും കൈയ്യും ഒക്കെ
ഈ മത്സരത്തിലുണ്ട്
പേരുകൊടുത്തു വിഭാഗീയത.
ഇല്ലത്തുനിന്നും ഇറങ്ങുകയും
അമ്മാത്തൊട്ട് എത്താത്തവരും
കൂട്ടത്തിൽ മോങ്ങുമ്പോൾ
വിഭാഗീയത വേരു പിടിക്കുന്നു.