വെള്ളത്തിൻ ബലാബലം
ഒറ്റ ഗ്ലാസ്സിലെ വെള്ളവും
ഓട്ടു കുട്ടകത്തിലെ വെള്ളവും
ഓട്ടയില്ലാത്ത ചോരാത്ത
ഒറ്റയാൻ ടാങ്കിലെ വെള്ളവും
ഒരൊറ്റ ഉപയോഗമേയുള്ളു
ഊർദ്ധശ്വാസം വലിക്കുമ്പോൾ
ഒറ്റ തുള്ളിയായി തൊണ്ടയിൽ
ഇറ്റിറ്റു വീഴ്ത്തുവാൻ.
വെള്ളത്തെ കുത്തി താഴ്ത്തിയത്
മനസ്സറിയാതെയാവാം
ഇച്ചിരി വെള്ളം കിട്ടിയപ്പോൾ
കൂടെയൊഴിച്ച വെള്ളം
മറന്നു കളിച്ചത്
അറിവില്ലായ്‍മ തന്നെയാണ്.
എന്നീട്ടും അതെ വെള്ളം
ഒറ്റയ്ക്ക് വന്നൊരു നാളിൽ
ഒന്നിച്ചെടുക്കുമെന്നറിഞ്ഞില്ല
ഇപ്പോഴും അതെ വെള്ളത്തെ വച്ചു
മുതലുണ്ടാക്കുന്നരോർക്കുക
ഇനി നാളെയിതുണ്ടാകില്ല
ഒറ്റത്തുള്ളി തൊണ്ടയിലിറ്റുവാൻ
മറക്കുമീ തൻ കരങ്ങളും.
വെള്ളത്തിലകപ്പെട്ട കണ്ണീർകണങ്ങളെ
വിലയിടുന്നൊരു വിവാദ സമൂഹവും
ഇപ്പോഴും മറക്കുന്നു
കഴിഞ്ഞു പോയൊരു അസ്തമനത്തിനെ
കൈകൊട്ടിയാക്ഷേപിച്ചോരു
കുഞ്ഞു മാക്രി
ഊറിചിരിച്ചൊന്നെടുത്തു ചാടി.