രക്തം സാക്ഷികൾ
നെടുവരിയൻ പരിചയക്കാരൻ
പറക്കൽ ബ്യുറോയിൽ
നിത്യഘടകം.
അവൈലബിൾ ബ്യുറോയിൽ
ഇന്ന് ഉണ്ടല്ലോ
കാക്കിരി പീക്കിരി മൂളുന്നവർ.
പാടുന്ന പാട്ടുകൾ
എല്ലാം കമഴ്ത്തി വച്ച കുടത്തിൽ
ധാരക്ക് തുല്യം.
ചോദ്യവും ഉത്തരവും ബ്യുറോയിൽ
തീരുമാനിക്കും.
കുടിച്ച ചോരയുടെ നിറത്തിൽ
ഒരേ അഭിപ്രായം.
രുചിയിലും അഭിപ്രായ വ്യത്യാസം
തീരെയില്ല.
പിന്നെ ഈ പോങ്ങന്മാർ മനുഷ്യർ
എന്തിനു ഊറ്റം കൊള്ളുന്നു.
പറക്കൽ വിദക്തൻ
മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി
അനോഫലീസ് കൊതുകുകൾ
കൂടെ ക്യുലസ്കസ് വിഭാഗവും.