അന്തമില്ലാത്തവർ--
അസന്തുഷ്ടർ ഒരുപിടി ഒത്തുകൂടി
അയലത്തെ നിറദീപം കണ്ടവർ
കെടുത്താൻ നിരാശ പെട്ടവർ
മൃഷ്ടാന്നം ഭുജിച്ചവരെ കണ്ടവർ
അസ്സുയ കൊണ്ട് ജ്വലിച്ചു വിറച്ചവർ
എങ്ങനെ അവന്റെ അന്നം മുട്ടിക്കണം
എന്ന് തലപുകഞ്ഞു ചിന്തിച്ചവർ
എങ്ങിനെ സോദരിതൻ പുഞ്ചിരി
വാവിട്ട നിലവിളിയാക്കി മാറ്റുവാൻ
പെട്ടെന്ന് ചെയ്യേണ്ടതെന്തെന്നു
കവിടി നിരത്തി തിരയുന്നവർ.
നോമ്പ്കൾ നിരവതി നോറ്റുനിന്നവരെ
കണ്ടു ചിരിച്ചു അടക്കം പറഞ്ഞവർ
ശുദ്ധ വസ്ത്രം അണിഞ്ഞവരെ നോക്കി
കൊഞ്ഞനം കുത്തി ഗോഷ്ടി കാട്ടിയവർ
ഉന്നത വിജയം നേടിയവരെ മാത്രം
കാണാതെ തല തിരിച്ചു നിന്നവർ.
ദേവാലയ പൊതുമുതൽ കട്ടവർ
കള്ളപ്പണം കൊണ്ട് മാത്രം
നിരന്തരം വ്യഭിചരിക്കുന്നവർ
വ്യഭിചാരത്താൽ സ്ഥാനം പോയവർ
വായിക്കാത്തൊരു അക്ഷര വൈരികൾ
മൊത്തം ചേർന്നോരു വഴിയുണ്ടാക്കി.
ചെത്തിമിനുക്കി പൊന്നിൻ നിറമാം
കല്ല് പതിച്ചൊരു വഴിത്താര
പോയവർ,നിന്നവർ ,കട്ടവർ , വൈരികൾ
യാത്ര തുടർന്നവർ നിരവധിയനവധി.
ഇന്നാവഴിയിൽ കാൽനട പോയാൽ
കാലനു കപ്പം ഏകുക തുല്യം.
നായകൾ നരികൾ ചീവീടുകളും
യന്ത്രക്കണ്ണുകൾ കാലാൾപ്പടയും
പോരാതവനൊരു പട്ടിണി നിരയും
നാലിൽ പോരഞ്ഞെട്ടും കാക്കും
നിരക്ഷരകുക്ഷികൾ അനവധിയിപ്പോൾ.