വെളിച്ചത്തിൽ മറയില്ലാതെ-
ജ്യോതിയിൽ വനിതകൾ പുറത്തെത്തി
വനിതാ മതിലിനും പുറത്തിറങ്ങുന്നു
ദൈവം അവിടെയിരിക്കട്ടെ
നമുക്ക് മനുഷ്യരാകാം.
കിരീടമില്ലാതെയണിചേർന്നാൽ
നഗ്നപാദരും വിളയുന്ന മണ്ണും
കൈകോർക്കാതെ
മനസൊന്നു വിതച്ചു പുഞ്ചിരിച്ചാൽ
ആ വിതയാണ് പോലും
പുതുപൂക്കളുടെ സൗരഭ്യപ്രതലം
ഇനി കാലാകാലങ്ങളിൽ വിടരുമീ
തളിരികളും കനികളും
കാലവും കാത്തു വണങ്ങിടട്ടെ.