പരിണാമം
വിൽക്കുവാനെൻ കൈയിൽ,
വിൽക്കുവാനെൻ കണ്ണിൽ
ശൂന്യമാം നനുത്തൊരു വായു മാത്രം
കണ്ണിൽ പെടാത്തത് കൊണ്ടുമാത്രം.
മറവിയിൽ ഇതു മാത്രം പെട്ടുപോയി.
വിൽക്കുവാനെൻ കൈയിൽ
വിൽക്കുവാനെൻ കണ്ണിൽ
കൈവിട്ട ഭാഗ്യത്തിൻ കണക്കു കാണാം
കൂടികിഴിച്ചോന്നു നോക്കിയലവസ്സാനം
കണ്ണീരിൽ മുങ്ങിയ നനവ് കാണാം.
വിറ്റു തുലച്ചു ഞാനെൻ ഗ്രാമ വീഥികൾ
വിറ്റു തുലച്ചെന്റെ പച്ചില തളിരുകൾ
വിൽക്കാതെ പാടെ നശിപ്പിച്ചു നല്ലൊരു
കളകളം പാടിയ കുഞ്ഞരുവികളെ.
വിൽക്കുവാനെൻ കൈയിൽ
വിൽക്കുവാനെൻ കണ്ണിൽ.
വില കുറവുള്ളോരു മനസ്സ് മാത്രം.
വിൽക്കുവാനൊരുപിടി ചാരം മാത്രം.
ആറടി മണ്ണിൻ അവകാശം നേടിയ
ജന്മികൾ തെടുന്നോരാശ്വാസ്സ പുതപ്പുകൾ
വിറ്റു തുലച്ചോരടുപ്പ് വാങ്ങി
നിമിഷത്താലോടുക്കുവാൻ ചാരമായി
കുടങ്ങളിൽ ഒതുങ്ങുവാൻ പുതപ്പുമായി.
ആത്മാക്കൾ ശാപം പൊഴിച്ചീടുന്നു.
വിൽക്കുവാനെൻ കൈയിൽ
വിൽക്കുവാനെൻ കണ്ണിൽ.
വിങ്ങി മരവിച്ച ബുദ്ധി മാത്രം
സ്വാർത്ഥത തിങ്ങിയ ബുദ്ധി മാത്രം.
നൂറ്റാണ്ടു ശേഷം ജനിക്കേണ്ട ഞാനിപ്പോൾ
വന്നു ജനിച്ചതെൻ വിധിയോ
കൂരമ്പ് കൊണ്ടെന്റെ നിറുകയിൽ കുത്തിയാൽ
വിറ്റു തുലച്ചത് തിരിച്ചെത്തുമോ ?