പ്രണയ താംബാളം
---------പ്രണയ താംബാളം-------------
കൌമാര പ്രണയത്തില്‍ വിടരുന്ന സ്വപ്നത്തില്‍,
ഇടനാഴിയില്‍ വീണോരിളം നിഴലില്‍.
അറിയാതെ കണ്ണുകള്‍ ഇടയുന്ന നിമിഷം,
അറിയുന്നു നിന്റെയീ അന്തരംഗം.
കരളിന്‍ തുടിപ്പുകള്‍, കവിളിണ തഴുകിയ,
കാറ്റിന്റെ കൈകളാല്‍ തൊട്ടറിഞ്ഞു.
വിറയാർന്ന ചുണ്ടിലെ മന്ദഹാസം,
വിടരുന്നു നിന്റെയീ കണ്ണിണയില്‍.
കാണാതെ നിൽക്കുമ്പോൾ,
പ്രണയത്തിനിത്രയും,
നൊമ്പരമുണ്ടെന്നു ഞാനറിഞ്ഞു.
കാണുമ്പോള്‍ ,നിന്റെയാ പരിഭവങ്ങള്‍,
നിഴലുകൾക്കിടയിലും കണ്ടതല്ലേ.
കാതങ്ങളകലേ അകന്നാലും,
കാലാന്തരങ്ങള്‍ വന്നാലും,
ജന്മാന്തരങ്ങള്‍ മാറിയാലും,
പ്രണയ താംബാളം ഒരുക്കി നില്പു.