മാറരുത്
വെള്ളം വന്നലച്ചപ്പോൾ
പാട്ട വിളക്കിൻ വെളിച്ചത്തിലും
ആരോ വെച്ച കഞ്ഞി
വിശപ്പ് കറിയാക്കി
കോരി കുടിച്ചപ്പോഴുമറിഞ്ഞില്ല
വീണ്ടും നീ പകയുള്ളവനാകുമെന്ന്.
അപ്പോൾ നീ നിസ്സഹായനായിരുന്നു
ഞാൻ സഹായിയും
ആദ്യം അവരെന്നെ തള്ളി
പിന്നെയിപ്പോൾ നിന്നെയും
അവർ പറഞ്ഞത്
കഴുത്തിലെ കൊന്ത കണ്ടില്ലെന്ന്
നിന്റെ മനസ്സിലെ കളഭക്കുറിയും.
ഇന്നൊരിക്കൽ കൂടി
നാം നാമെന്നു തന്നെയെന്ന്
തെളിയിച്ചു.
പക മാറാത്ത മനസുമായി
അയാൾ മരിക്കേണ്ടത് തന്നെ
നിയമപാലകന്റെ
മരണം ആഘോഷിക്കാൻ
നമുക്ക് ജാതി മത സൗഹൃദം വേണ്ട.
നാളെ ഒരു അറിയിപ്പില്ലാതെ
അവൻ വരും
കുറേയാളുകൾ അപ്പോഴും
ചിരിക്കട്ടെ
അവനു കിട്ടിയ ശാപമെന്നും
സമാധാനിക്കട്ടെ.