OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

വിധുര യാത്ര

ഒരു നുണ രണ്ടു നുണ 
സാധാരണ നുണകൾ 
അറിയാതെ വിശ്വസിച്ചോളും.

നുണ കൊണ്ട്‌ ദേഷ്യം 
വരുത്തണം 
അപ്പോഴെ കാര്യമാകു 

മാക്രിയെ ചുട്ടുതിന്നാലും 
പശുവിന്റെ വാല്‌ 
സൂപ്പ് വച്ചു കുടിച്ചാലും 
പരിഹാസ നുണ 
മെനഞ്ഞെടുത്തു 
കല്ലുവെച്ച നുണയാക്കണം.

ഇതിലൊന്നും വീഴില്ലെങ്കിൽ 
വെടിക്കെട്ടു പോലെ 
കുഴിബോംബ് നുണകൾ 
പൊട്ടിക്കണം.

സ്ത്രണ നുണകൾ 
പെട്ടെന്നേശുമെങ്കിൽ ആകാം 
അതിന് നേതാവെന്ന 
ചമ്മലുമാകില്ല.

നമ്മുടെ മനസ്സിലെ നായകൻ 
വിളറിയ ചാണക്ക്യനല്ല 
സാക്ഷാൽ ഹിറ്റ്ലർ തന്നെ 
അതിനാണ് പഠിക്കുന്നത്
പഠിപ്പിക്കുവാൻ ശ്രമിക്കുന്നത്.