ബദൽ സംവിധാനം
വെറുമൊരു പച്ച മീന്തലക്കായിരുന്നു
ഈ ഗുസ്തി
അയിലത്തല അളിയനും
കൊടുക്കരുതെന്നാണ് പ്രമാണം.
അപ്പോൾ ഇതാർക്കു വേണം
വെറുതെ കോഞ്ഞാട്ടവെച്ചു
അരിച്ചു തുറുന്ന
പഞ്ഞ എച്ചി പിശുക്കനോ?
വെറും ഉണങ്ങിയ കശുവണ്ടിയും
മുന്തിരിയും
വെറും കരിക്കിൻവെള്ളവും
പിന്നെ നാലഞ്ചു ബദാം
ദിനചര്യയിൽ എല്ലാം കഴിഞ്ഞു
ഒരു നുള്ളു കുങ്കുമപ്പൂ
നാവിൽ വെച്ചിറക്കും.
എനിക്കെന്തു രാഷ്ട്രീയം
കണ്ടവന്റെ
അന്നം കിട്ടാത്തവന്റെ മക്കൾ
തമ്മിത്തല്ലി എല്ലൊടിയട്ടെ
എതിരെ നിൽക്കുന്ന നേതാവിനും
രക്ഷയും നോക്കണമല്ലോ
നാളെ അവൻ കൊടികുത്തി വാണാൽ
അന്നവും മൃഷ്ടാന്നവും ഒക്കെ
പച്ച മീന്തലക്കും ഗുസ്തി
നാട്ടുകാരെ കാണിക്കുന്നു
അവർ അറിയരുത്
ഞങ്ങളൊന്നാണെന്ന അറിവുകളും.