ക്രൂശിക്കുക
കേവലം കുറച്ചു ചില്ലിക്കാശിനു,
നായകനെ ഒറ്റുകൊടുത്ത ശിഷ്യൻ.
നല്ല മാർഗ്ഗം പഠിക്കാൻ പറഞ്ഞവർ,
തദ്വാരാ ഒരു വശം മാത്രമേ കണ്ടുള്ളൂ
ശിഷ്യൻ വളർന്നു നായകനൊപ്പവും,
ചിലപ്പോൾ അതിനു മേലേയും.......!
ശിഷ്യന് കൂടുതൽ അനുചരന്മാരായ്,
വീടു നിറഞ്ഞു നാടു നിറഞ്ഞു ലോകവും..!
ലോകം വിറച്ചു, മേഘം വിളറി വെളുത്തു...,
ശിഷ്യ ശ്രേണി കുറ്റങ്ങളേറ്റു ശരണിയിൽ.!
ചീഞ്ഞളിഞ്ഞ വിരലുകൾ കൂട്ടി തൊഴുതു ...
നായകന്റെ നിഴലിൽ ഒന്നു തൊടുവാനും,
രോഗപീഡ ശമനത്തിനും, സായുജ്യത്തിനും..!!.
ശിഷ്യന്റെ ശിഷ്യന്മാരെ നിങ്ങളറിയുക,
മായാബദ്ധനായ ജീവാത്മാവ്.........
അവിദ്യാനാശം സിദ്ധിക്കുമ്പോള്‍.....
ബ്രഹ്മത്തോടു ചേര്‍ന്നു ലയിക്കുമെന്നും,
വെള്ളി കാശുകൾക്ക് വിലയില്ലാതാകുമെന്നും !!