OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മരിച്ച നാരായങ്ങൾ

നാവില്ലാത്ത ജീവനില്ലാത്ത 
കൽപ്രതിമകളല്ലല്ലോ നിങ്ങൾ 
ജന്മിത്തത്തെയും അനാചാരങ്ങളെയും 
തീയെക്കാളും ജ്വലിച്ചു നിന്ന്‌ 
സാധുക്കൾക്ക് വേണ്ടി 
സമരം ചെയ്തു മനുഷ്യരുടെ 
മനസിന്റെ പൊൻവെളിച്ചമായി 
ഉറച്ച കാൽവെപ്പുകളോടെ 
ധീരസ്വരവുമായി നിന്നവർ.
തലകുനിക്കുന്നുവോ 
ശക്തിയില്ലാ കാരണവർ
പോയവഴിയെ എന്നും തെളിക്കുന്നു.
ഒരു മഞ്ഞ ചിരിയോടെ 
ഹൃദയത്തിനു മുകളിൽ കല്ല് 
കയറ്റിവച്ചീട്ടു പീഡനത്തിന്റെ 
വ്യാപ്തിയും ആഴവും 
അളക്കുന്ന ഉപകരണത്തിന്റെ 
പേറ്റാൻണ്ട് നേടുവാൻ 
കാത്തിരിക്കുന്നവന് കുടപിടിക്കുന്നു.
ഒരേ നിറമുള്ള വാദ്യ വിശേഷജ്ഞന്‍
മിഴാവ് കൊട്ടുന്നു.