നന്ദി വേണ്ട
ഇപ്പുറത്തെ വൃഷ്ടിയിൽ
കൈയും മെയ്യും മറന്ന്
കൈയ്യെത്തി കൈ തന്നവർ
നിരാശയിൽ തലകുനിക്കുന്നു.
ഗജ തളർത്തിയ അയല്പക്കം
കാണാനാകാതെ നമ്മൾ.
നമ്മുടെ വാശിയും വൈരാഗ്യവും
നിമിത്തമായി ഒരു ക്ഷേത്രവും.
വെറും സ്വാർത്ഥലാഭക്കെണിയും
വലയും വിരിച്ചിരിക്കുന്നു
ശിലായുഗ ഭാഷയുമായൊരു
വിഘടിക്കുന്ന ജനക്കൂട്ടവും.