ഉറിയിലെ ഉരഗങ്ങൾ
ഈ രാഷ്ട്രീയം
ഹിന്ദുവിനെ ഉദ്ധരിക്കാനുള്ള
ചവിട്ടുപടിയാണ്.
കൈതയോലക്കാത്പോലെ
ഹിന്ദുക്കൾ
നാനാവിധത്തിൽ
നാഥനില്ലാത്ത അലയുന്നു
ഇതെല്ലാം ഒത്തുചേർന്നാൽ
ഹിന്ദുവെന്ന മെത്തപ്പായ നെയ്യാം.
എന്നീട്ടും
തൊട്ടവർ കൈപൊള്ളിയകലുന്നു.
കാരണവും വേറൊന്നല്ല
വേദങ്ങൾ പലതുണ്ട്
ദൈവങ്ങളും
എന്റെ ദൈവം ഇതല്ല അതാണ്.
എന്റെ പൂജാ വിധികൾ ഇതല്ല
ചോരയും പാലും
ഒരിക്കലും ചേരുന്നവയല്ല.
അപ്പോൾ
ഏതോ ഒരു ബുദ്ധി രാക്ഷസൻ
അറിഞ്ഞു തന്നെ
ഹിന്ദുവിനെ ഒരു കുടക്കീഴിലാക്കാൻ
രാഷ്ട്രീയ മെത്തപ്പായ നെയ്യുന്നു.
അത് കഴിഞ്ഞു
തൃശങ്കു സ്വർഗ്ഗം പോലെ നിങ്ങൾക്ക്
പേരിടാത്ത മരിച്ചാലും മരിക്കാത്ത
നരകം നൽകുന്നു