അംഗന
പെണ്ണ് ചിലച്ചാൽ,
തരംഗ മുയർത്തും.
ആണിന് ചിരി വരും.
ഹാസ്യമാകാം,
ആക്ഷേപമാകാം,
മുള്ളും ഇലയും,
ഉരസ്സുന്നതിലാവാം.!
ആണി കല്ല്,
ഇളക്കുവാൻ,
വ്യഥാ നാട്യമാടുന്നു,
ദൈവത്തിൻ ചട്ടകൂടിൽ,
പുളക്കുന്നവർ.
ദശാസന്ധിയറിയാത്തവർ.
മജ്ജയും മാംസവും,
സജലനയനവും,
എന്നും നിലനില്കുമോ?
ആട്ടത്തിൻ സുഖം,
എപ്പോഴും നിലച്ചിടാം,
അന്ന് ഗ്രഹണം,
വന്നു ചേർന്നിടാം!
പെണ്ണിന്റെ സ്നേഹം,
പെണ്ണിന്റെ പ്രേമം,
പെണ്ണിന്റെ അനുകമ്പ,
പെണ്ണിന്റെ അനുസരണ,
ഇതല്ലേ പെണ്ണിന്,
നിത്യാലങ്കാരം.
പെണ്ണിന്റെ ആക്രോശം,
അർത്ഥം പിഴക്കും..!!
വാക്കുകൾ,
അന്തകനായി,
പിന്നിലണയും.
ഇലകളിൽ മുള്ള് ,
കാലാന്തരങ്ങളിൽ,
ഒന്നൊന്നായി,
ഗ്രസനം ചെയ്യിതീടും..!!!
-------ജയരാജ് ----------