പിന്നെ മധുരം
കറുത്ത കുതിരകൾ
മുൻകാലുകൾ ഉറപ്പിച്ചു
പിൻകാലുകൾ ഉയർത്തുന്നു
മുൻകാലുകൾക്കിടയിലൂടെ
അണ്ഡ ബീജ വാഹിനികളെ
തലതിരിച്ചു നോക്കുന്നു.
മൂന്ന് കാലിൽ നിന്ന് മൂത്രം
സ്ഥായിയായ വസ്തുവിൽ
ഉറപ്പിൽ നിൽക്കുന്ന
ഒരു ശുനകൻ ഭേദം.
അപ്പോൾ മതത്തിന്റെ
തിരയിളക്കത്തിൽ മുലക്കണ്ണുകൾ
മാത്രം തിരയുന്ന
പോത്തട്ടകൾ
ചോര ഊറ്റാനും
ജനനേന്ദ്രിയ ചാലുകൾ
തിരയുന്നു.
എല്ലാവരെയും കൊല്ലാൻ
പടവാൾ നിരത്തി
അതിന്മേൽ
പത്മാസനത്തിൽ ഇരിക്കുന്ന
അനോഫെലീസ് കൊതുകു കൂട്ടങ്ങൾ
കണ്ണിൽ ഇൻഫ്രാറെഡ്
കണ്ണട വച്ചു കാത്തിരിക്കുന്നു.