കുലം വാഴട്ടെ
മുന്നുംപിന്നുമില്ലാത്തവന്
എന്ത് പേടിക്കാൻ
കോടികൾ ശത കോടികൾ
നേടി ഒളിച്ചു വച്ചവന്
എന്ത് പേടിക്കാൻ.
സരസ്വതി എന്നെ പടിയിറങ്ങി
അതിനാൽ അപസ്വരം പാടുന്നവന്
എന്ത് പേടിക്കാൻ.
മഹാലക്ഷ്മി പേടിച്ചോളിച്ചിരിക്കുന്നു
പ്രതാപം പേടിച്ചുറങ്ങുന്നു
പ്രതിഭകൾ മുളയിലേ നുള്ളിയ
കുരുന്നില സ്വപ്നം കാണുന്നവർ
എന്ത് പേടിക്കാൻ.
ഏതു നേരവും തല നഷ്ടം വരുന്നവന്
എന്ത് പേടിക്കാൻ.
ചുവപ്പെന്നും കൂടെയുണ്ടാകില്ല
അതൊരു വിശ്വാസമാണ്
ഹൃദയപക്ഷത്തിനെ അതറിയു
മുകളിൽ ചുരുട്ടിയുയർത്തിയ
മുഷ്ടി തൊഴുകൈയാക്കാനും
പഠിക്കാൻ നോക്കുക സഖാവേ.