കാലാന്തരം
പണ്ടൊക്കെ നമ്മുടെ അഭിമാനം
ഭൂസ്വത്തും അതിൽ നിന്നുള്ള
വിളവുമായിരുന്നു.
കാലാവസ്ഥയും കൂടെയുണ്ടായിരുന്നു
ഇന്നത് മാറി.
നല്ല വീടും കാറുമായി
മക്കളുടെ വിദ്യാഭ്യാസത്തിന്റെ
തോതനുസരിച്ചായി
പൊങ്ങച്ചം.
പണ്ടൊക്കെ നാം
ചരിത്ര നായകരെ
അനുകരിക്കാൻ
ശ്രമിച്ചിരുന്നു.
പിന്നെ സ്വന്തം
മാതാ- പിതാക്കളായി
പിന്നീട് വെള്ളിത്തിര
നായിക നായകന്മാരും
ഇപ്പോൾ ?
നാം നമ്മളെ സ്വയം
പുകഴ്ത്തി
സായൂജ്യം നേടുന്നു
പറയുന്ന കാര്യങ്ങൾക്ക്
വിഘാതമായതെല്ലാം
നികൃഷ്ടം.