കൂട്ടെഴുത്തുകാർ
ദൈവവിശ്വാസി അല്ലാതെയും
അക്ഷര കൂട്ടുകൾ ഒരുക്കാം
അല്ലെങ്കിൽ
നേർപകുതി പങ്കിടാൻ
പിന്നീട് അവകാശം ചോദിക്കാം.
ദൈവത്തിന്റെ പകുതിക്ക്
പരിധിയും നിശ്ചയമില്ല.
അതാണല്ലോ
എഴുതിയ അക്ഷര കുഞ്ഞുങ്ങളെ
അനുഗ്രഹിച്ചു നിലനിർത്തി
സൃഷ്ടാവിനെ മാത്രം
കണക്കിന് നേർപകുതി
പങ്കുവെച്ചു കൊണ്ടുപോയത്.
അവരെഴുതിയ വാക്ക്യങ്ങൾ
വളച്ചൊടിച്ചു വിളയാത്ത
വാക്കുകളാക്കി.
തന്റേതാക്കി നശിപ്പിച്ചു.
ഈ എഴുത്തുകാരിലെ
നേർപകുതി ഇനി ദൈവത്തിനും
വേണ്ടായെന്ന മനോഭാവത്തിലും.