അറിയേണ്ടവർ
എല്ലാവരോടും ഒരു പുച്ഛം
പട്ടിയോടും പൂച്ചയോടും
പുല്ലു പുഷ്പാദികളോടും
പാതി പറക്കുന്ന പറവ
പൂത്താങ്കിരിയോട് വരെ
വെറുപ്പിന്റെ താവഴിയിൽ.
ഇനി മനുഷ്യനാവാൻ
കാനനത്തിലേക്കു
അപ്പോഴും മരങ്കൊത്തി
താളത്തിൽ കൊത്തിപ്പറഞ്ഞു
കാടും നശിപ്പിക്കല്ലേയെന്ന്
അത് തന്നെ സംഭവിച്ചു
അവർ അവിടുത്തെ വാസവും
മതിയാക്കി നാട്ടിലെത്തി.
ഇനിവരുടെ ജാതി മാത്രം
ഒന്ന് തിരിക്കണം
മരപ്പട്ടിയും പുള്ളിപ്പുലിയും
പോത്തട്ടയും പന്നികളും
വാലില്ലാ വാനരന്മാരും .
വാളുവേണോ തൊപ്പി വേണോ
നിറങ്ങളുള്ള ചരട് വേണോ
അരണി കടഞ്ഞു അഗ്നി വേണോ
അട്ടഹസിക്കാൻ തൊണ്ടവേണോ.
ഒന്നും വേണ്ടെങ്കിൽ ഒരു ഉപകാരം
ഇനി തുറക്കുന്ന കുഴികളിൽ
ഒരെണ്ണം മൂടാതെ വെക്കണേ
ഈ പുച്ഛത്തെയും അഹങ്കാരത്തെയും
ഒന്നിട്ടു മൂടാനാണ്.