പ്രസ്താവന വായുവിലല്ല
സമ്പൂർണ സാക്ഷരതയും
പരിപൂർണ്ണ സാക്ഷരതയും
രണ്ടും രണ്ടാണ്
നമുക്ക് സാക്ഷരത മതി.
എന്നാലേ ഈ നിരക്ഷരകുക്ഷികൾ
അലറിവിളിച്ചു കൊടിക്കീഴിൽ
വച്ചു നടത്തുന്ന
പ്രസ്താവനകൾ ഉൽഘോഷങ്ങൾ
ജനത്തിനു ഒരുചെവിയിലൂടെ
കേൾക്കാനും
മറുചെവിയിലൂടെ കളയാനും കഴിയു.
അതാണ് ചിലർ പശുവിനെ
കൂടെ കൂട്ടിയത്
ഇല്ലാത്ത കാര്യം പറഞ്ഞാലേ
മനസ്സിൽ നില്ക്കു
ഈ അഡ്വെർടൈസ് തന്ത്രം
സമ്പൂർണ സാക്ഷരതയിൽ
ഏൽക്കും.
കിറിയിൽ ഒരു കളിയാക്കുന്ന
ചിരിയുണ്ടെങ്കിൽ
നിങ്ങൾ പരിപൂർണ്ണ സാക്ഷരത
വർഗ്ഗത്തിലും
എന്നാൽ ലോജിക്
ഇല്ലാത്തവരോട് പുച്ഛവം കാണിക്കുന്ന
ഒന്നിനെയും അനുസരിക്കാത്ത
ഞാനെന്ന ഭാവവും കോപവും
മതി അത് മതി
അവിടെയവർ ജയിക്കുന്നു.