കൊച്ചുകടവിലെ കാക്കകൾ
ആഗസ്റ്റിലെ 15 പ്രഭാതത്തിലെ
കഞ്ഞുങ്ങളുടെ മധുരം നുണഞ്ഞു
ത്രിവർണ്ണ പതാകയെ
അഭിവാദനം ചെയ്തത് കണ്ടു
ആ സന്തോഷം
നീണ്ടു നിൽക്കുന്നതല്ല
എന്ന് ഞങ്ങൾ കാക്ക കൂട്ടത്തിന്
അറിയാമായിരുന്നു.
മഴമേഘങ്ങൾ താണ്ഡവമാടുമെന്നും
ഞങ്ങൾ കൊച്ചുകടവിലെ കാക്കകൾ
അറിഞ്ഞു വിളിച്ചു കരഞ്ഞിരുന്നു
തലമൂത്ത മനുഷ്യരുടെ വ്യാധിയും
കിളുന്തു തലമുറയുടെ
ഉത്സാഹവും കണ്ടു.
ശ്രീകൃഷ്ണ ക്ഷേത്ര പടിക്കലെ
ആലിൻ തുഞ്ചത്ത് ഇരുന്ന്
താഴെ വീടുകളുടെ വാഴ കൈകളിൽ
ഇരുന്ന് ഞങ്ങളുടെ ഇളം തലമുറ
ഹൈവെയിലൊഴുകുന്ന വെള്ളമൊഴുക്ക്
കണ്ട് കുളിക്കാതെ ചിറകടിച്ചു.
കൊണ്ടാൽ പോലും പഠിക്കാത്ത
സ്‌പർദ്ധ ചിന്തയുമായി അലയുന്ന
മനുഷ്യ മനസ്സുണ്ടോ
ഞങ്ങളുടെ ചലനമറിയുന്നു
അവർക്ക് കൈകൊട്ടുമ്പോൾ
വന്നു ബലിച്ചോറുണ്ണുന്ന
ബലിക്കാക്കയെ മാത്രമറിയു.
ദിനങ്ങൾ കടന്നപ്പോൾ
വാഴ കൈകളും പച്ചപ്പും
മലവെള്ളം മൂടിയപ്പോൾ
കുറേപ്പേരുടെ കണ്ണുനീരും
മലവെള്ളത്തോടൊപ്പം
കടലിലേക്കൊഴുകിയ വെള്ളത്തിൽ
അലിഞ്ഞു ചേർന്നിരുന്നു.
ഞങ്ങൾ കാക്ക കൂട്ടത്തിനിരിക്കാൻ
ചില പുരപ്പുറങ്ങൾ
മാത്രം ബാക്കിയായി
അന്നൊക്കെ മനുഷ്യന് എന്തൊരു
സ്‌നേഹവായ്പ്പായിരുന്നു
കിടക്കാനും ഉറങ്ങാനും പായപോലും
വേണ്ടാത്തവർ
ഉടുവസ്ത്രം മാത്രമായിരുന്നവർ
ആരൊക്കെയോ ചേർന്നൊരുക്കിയ
കഞ്ഞിയും കറിയും
ആർത്തിയോടെ കഴിച്ചവർ
ഞങ്ങളപ്പാടെയും പട്ടിണിയായിരുന്നു.
പള്ളിയിലെ മണിയടിയും
മസ്‌ജിദിലെ ബാങ്ക് വിളിയും
അമ്പലത്തിലെ കീർത്തനങ്ങളും
ഒന്നും കേട്ടില്ല.
എല്ലാം വെള്ളത്തിൽ അടിയിലായി
മൗനത്തിലായിരുന്നു.
ഇപ്പോൾ വെള്ളമെല്ലാം പോയി
ഞങ്ങൾക്ക് തീറ്റയും
കിട്ടിത്തുടങ്ങി
ബിരിയാണി മണവും
വറ്റിച്ച മീൻകറി രുചിയും
ആസ്വദിച്ച് തുടങ്ങി
സ്നേഹവും ചിരിയും
വെള്ളം കയറിയിറങ്ങിപ്പോയ
വഴിയേ ഒലിച്ചു പോയി.
ഞങ്ങൾ കാക്കകളും
ഹിന്ദു മുസ്ലിം കൃസ്ത്യൻ മതവും
ബാക്കി കൊടിനിറമറവിലും
ജീവിക്കാൻ തുടങ്ങി
ഇന്ന് അമ്പല മുറ്റത്തെയാലിൻ
തുഞ്ചത്ത്
വെറും ബലിച്ചോറുണ്ണുന്ന കാക്കക്കെ
ഇരിക്കാൻ കഴിയു.
കൊച്ചുകടവിലെ കാക്കകൾ
ഞങ്ങൾ ദേശസ്നേഹികൾ മാത്രം.