മിത്ര സംഗമം
പ്രായത്തെ അതിജീവിക്കുവാൻ,
വല്ലഭനാംമെൻ പിതാമഹന്റെ,
അരുൾപ്പാട് തദർത്ഥം പാലിച്ചു ,
ബീജമന്ത്രം ഉരുവിട്ട് കഴിഞ്ഞോട്ടെ.
കിട്ടിയാൽ വെട്ടിവിഴുങ്ങുന്ന,
ചാപല്യ വൈകൃതങ്ങൾ.
ഒഴിവാക്കിയാൽ അർദ്ധവും,
അത്തിയിൻ വേരിൽ നനച്ചു,
ഇറ്റിറ്റു വിഴുന്നോരിറ്റു തുള്ളിയെ.
പിളർന്ന നാവിന്റെ തുമ്പിൽ,
തൊട്ടു തൊടാതെയിറക്കണം.
വിഷസഞ്ചികൾ സമ്മര്‍ദ്ദമില്ലാതെ,
ഋതു മാറ്റങ്ങളെ നമിച്ചു തീർക്കണം.
കഴുകൻ കാൽനഖം ഒഴിയുവാൻ,
ശല്ക്കങ്ങൾ പൊഴിക്കണം.
ഭൂമി തണുത്തു വിറച്ചീടുബോൾ,
പൂവള്ളി കൈതയെ ചുറ്റിയാർത്തു,
പൂമ്പൊടി പൂതിയാൽ ഭുജിച്ചിടല്ലേ.
വായിൽ വഹിക്കും നാഗമണിയെ,
ഉയിരോടെ നിർത്തുകയെൻ മിത്രമേ.
-----------ജയരാജ് ------------------