അവസാന മണ്ടൻ
അവരെല്ലാം പറഞ്ഞു
ഇവരെല്ലാം പറഞ്ഞു
ഇല്ലെന്നു പറഞ്ഞാൽ
അമേരിക്കയോട് ഒരൊറ്റ
ഞൊടിയിടയിൽ
അതിങ്ങു കാണിക്കാൻ പറഞ്ഞു
ഒരു ആഗ്യം മതി
അവർ ആരെപ്പോൾ പറഞ്ഞു
എന്തിനു പറഞ്ഞു
എല്ലാം പറഞ്ഞത്
വേണ്ടപ്പോൾ ഇറക്കാൻ
ആധാർ മുറികളിലെ
ഇരുണ്ട കോണിൽ ഒളിപ്പിരിക്കുന്നു.
ഇപ്പോൾ അതൊക്കെയെടുത്ത്
മോഡി അപ്പോൾ വരും
മോഡി ഇപ്പോൾ വരും
പറഞ്ഞതോ വലിയ വമ്പന്മാരും
തുറുപ്പ് ഇറക്കി കളിക്കുന്നു
ആധാർ ഒരു ആധാരമല്ലെന്നും.
"വഴിക്കഥ-------ചേർത്ത് വായിക്കുക "
ഞാൻ വഴിയേ നടന്നുപോകുന്നവഴി
പരിചയമുള്ളൊരു കുഞ്ഞുപറഞ്ഞു
അച്ചീച്ച ഇന്നിവിടെ പായസം
ഉണ്ടാക്കിയീട്ടെല്ലൊയെന്ന്.
അത് തന്നെ നമ്മുടെ എല്ലാ ഡാറ്റയും
നമ്മൾ ആർക്കും കൊടുത്തിട്ടേയില്ല.
ഇപ്പോൾ മനസിലായവർ
തിരിഞ്ഞിരിക്കണം.