തിന്നാൽ തീരുന്ന ശാപം
ശാപം ബ്രാഹ്മണശാപം
ശാപത്തിൽ മാസ്റ്റർ ഡിഗ്രി നേടിയ
ദുർവാസാവ് ശപിച്ചീട്ടുണ്ട്
കല്ലായി പോയീട്ടുണ്ട്.
ടീച്ചർ കൈയ്യിൽ
അടിച്ചപ്പോൾ
ശപിച്ചു പോയതാണ്
ടീച്ചറെ ഉറുമ്പു കടിക്കട്ടെയെന്ന്.
ഇപ്പോൾ ശാപം താഴെയെത്തുന്നു
അത് പടർന്നു മക്കളിലേക്കും.
നാം സ്വീകരിക്കാത്ത
ഏതൊരു വസ്തുവും
വിധിപ്രകാരം
തിരിച്ചു പോകുന്നു
അതിനാൽ ശാപവും.
ശാപങ്ങളുടെ മലമുകളിൽ
പത്മാസനത്തിലിരുന്നൊരു മുനി
ശപിക്കുന്നു.
കമണ്ഡലു തികച്ചും വറ്റിവരണ്ടതിനാൽ
വെറും വാക്കിലൊതുക്കുന്നു.
മക്കൾ ചോദിച്ചു കൊള്ളുമെന്ന്.