സർവ്വേ ഗുണ
ഇനി നവകേരളം.
അരി കിഴികെട്ടി
വെള്ളത്തിലിട്ടു
തിളപ്പിക്കേണ്ട.
മായം ചേർക്കൽ
ഒന്ന് നിർത്തിയാൽ
ഉള്ള റേഷൻ
കിട്ടിയാൽ
നവകേരളം
സിന്ദാബാദ്.
15 16 17 18
ഈ ദിവസ്സങ്ങളിൽ
ജാതിയും മതവും
ഉടുത്ത ഒരൊറ്റത്തുണിയിൽ
ദുരിതാശ്വാസ ക്യാമ്പിൽ
നടന്നപ്പോൾ
നാഥന്മാർ അകലെ.
പിന്നെ അതിലും
കൈയ്യിട്ടുവാരാൻ
വന്നവരെ എന്ത്
പേരിൽ വിളിക്കും.
ഇനി നമുക്ക്
നവകേരള ശില്പിയാകാം.